Sauditimesonline

pattambi ifthar
പട്ടാമ്പി കൂട്ടായ്മ ഇഫ്താര്‍ സൗഹൃദ സംഗമം

സൗദി സന്ദര്‍ശിക്കുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കും

റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് ദേശീയ വിമാന കമ്പനി സൗദിയ. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് എട്ട് മാസം പൂര്‍ത്തിയാക്കിയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണണെന്നും സൗദിയ വ്യക്തമാക്കി.

കഴിഞ്ഞ ദവസം ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാന കമ്പനികള്‍ക്ക് യാത്രാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് സൗദി എയര്‍ലൈന്‍സിന്റെ നിര്‍ദേശം. സൗദിയിലേക്ക് സര്‍വീസ് നടത്തുന്ന മറ്റു വിമാന കമ്പനികളും വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിക്കും എന്നാണ് ട്രാവല്‍ രംഗത്തുളളവര്‍ പറയുന്നത്. അതേസമയം, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് എട്ട് മാസം കഴിഞ്ഞവര്‍ക്ക് തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കില്ല. ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്ക് മാത്രമാണ് ഫെബ്രുവരി 1 മുതല്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കുക. സൗദിയില്‍ നിന്ന് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സ്വദേശി പൗരന്‍മാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സൗദിയിലെത്തുന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാനാണ് സാധ്യത. നിലവില്‍ രണ്ട് ഡോസ് സ്വീകരിച്ച് എട്ട് മാസം പൂര്‍ത്തിയാക്കാത്തവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് തടസ്സമില്ല.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top