Sauditimesonline

MUSIC
ജിദ്ദയില്‍ 'ഫര്‍ഹത് വതന്‍' അറേബ്യന്‍ സംഗീത വിരുന്ന്

പുളളിപ്പുലിക്കൊപ്പം അമേരിക്കയിലെ സൗദി അംബാസഡര്‍ റീമാ രാജകുമാരി

റിയാദ്: വീട്ടില്‍ വളര്‍ത്തുന്ന അറേബ്യന്‍ കടുവക്കൊപ്പം അമേരിക്കയിലെ സൗദി അംബാസഡര്‍ റീമാ ബിന്ത് ബന്ദര്‍ രാജകുമാരി. കടുവ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചിത്രം പുറത്തു വിട്ടത്.

ഫെബ്രുവരി 10 അറേബ്യന്‍ കടുവ ദിനമായി ആചരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. റീമാ രാജകുമാരിയുടെ നേതൃത്വത്തില്‍ വന്യജീവികളെ സംരക്ഷിക്കാന്‍ രൂപം നല്‍കിയ കാറ്റ്‌മോസ്ഫിയര്‍ കൂട്ടായ്മയും അല്‍ ഉല റോയല്‍ കമ്മീഷനുമായും ധാരണാ പത്രം ഒപ്പുവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അറേബ്യന്‍ കടുവക്കൊപ്പമുളള ചിത്രം രാജകുമാരി പുറത്തുവിട്ടത്.

അതിനിടെ അല്‍ ഉല എലഫന്റ് മൗന്റില്‍ സൗദിയിലെ പ്രഥമ കടുവ ദിനം ആഘോഷിച്ചു. ആനച്ചന്തമുളള കൂറ്റന്‍ മലയില്‍ വര്‍ണ പ്രകാശം വിതറി കടുവയുടെ ചിത്രം പ്രദര്‍ശിപ്പിച്ചായിരുന്നു ആഘോഷം. വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളെ സംബന്ധിച്ച് അവബോധം വളര്‍ത്താനും അറേബ്യന്‍ പുള്ളിപ്പുലിയെ സംരക്ഷിക്കാനുമാണ് കടുവ ദിനം. വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ അല്‍ ഉല റോയല്‍ കമ്മീഷന്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികള്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top