റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളില്‍ മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ അതോറിറ്റി. അടുത്ത 48 മണിക്കൂര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെിന്റെ വടക്കന്‍ പ്രദേശമായ അറാര്‍, റഫ്അ, തുറൈഫ്, തലസ്ഥാനമായ റിയാദിന്റെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ശീതകാറ്റും മൂടല്‍ മഞ്ഞും അനുഭവപ്പെടുക. അന്തരീക്ഷ താപം 6 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുണ്ട്. റിയാദില്‍ 12 സെല്‍ഷ്യസായിരിക്കും താപനില. മൂടല്‍ മഞ്ഞ് പലപ്രദേശങ്ങളിലും വാഹന യാത്ര ദുഷ്‌കരമാക്കും. അതുകൊണ്ടുതന്നെ അടുത്ത 48 മണിക്കൂര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അല്‍ഖസിം, അല്‍ ജൗഫ്, തബൂക്ക്, ഹായില്‍ എന്നിവിടങ്ങളില്‍ ശീതകാറ്റും അതിശൈത്യവും അനുഭവപ്പെടും. കഴിഞ്ഞ ആഴ്ച മിത ശീതകാലാവസ്ഥയാണ് അനുഭവപ്പെട്ടതെങ്കിലും വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ മാറ്റം ദൃശ്യമാകുമെന്നും കലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.