
റിയാദ്: സൗദിയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നത് ആശ്വാസമാകുന്നു. 24 മണിക്കൂറിനിടെ 3861 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 4377 പേര് രോഗമുക്തി നേടി. ഒരാള്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 981 പേര് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, സൗദിയില്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്കുള്ള നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉംറ തീര്‍ത്ഥാടകര്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണ്. രണ്ടാം ഡോസ് സ്വീകരിച്ച് എട്ടു മാസം കഴിഞ്ഞവര്‍ ഫെബ്രുവരി 1 മുതല്‍ തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നേടണമെങ്കില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം. പൊതുയിടങ്ങളില്‍ പ്രവേശിക്കുന്നതിനും പബ്ളിക് ട്രാന്‍സ്പോര്‍ട് ബസുകളില്‍ യാത്ര ചെയ്യുന്നതിനും തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ആവശ്യമാണ്. രാജ്യത്ത് ഇതുവരെ 75.3 ലക്ഷം ജനങ്ങളാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുളളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






