റിയാദ്: റിപ്പബ്‌ളിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നടന്ന ക്യാമ്പില്‍ നിരവധി ആളുകള്‍ രക്തം ദാനം ചെയ്തു.
ഫോറം പ്രവര്‍ത്തകരെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ ബ്ലഡ് ഡൊണേഷന്‍ മേധാവി ഡോക്ടര്‍ സയീദ് അഹമ്മദ് അഭിനന്ദിച്ചു. ബ്ലഡ് ബാങ്ക് ഹെഡ് നേഴ്‌സ് അഹദ് സലിം, ബ്ലഡ് ബാങ്ക് സ്‌പെഷ്യലിസ്‌റ് മുഹമ്മദ് അല്‍ മുത്തേരി, സിസ്റ്റര്‍ മരിയാ കെലിന്‍ അന്ദേര, ഫഹദ് ഹകമി, ഹാരീസ് മണ്ണാര്‍ക്കാട്, അബ്ദുല്‍ വഹാബ് കരുവാരക്കുണ്ട്, ഷെഫീഖ് കുറ്റിപ്പുറം, ശരീഫ് ശിവപുരം എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.