റിയാദ്: കേന്ദ്ര ധനകര്യമന്ത്രി നിര്‍മല സീതാരാമന്‍ ലോകസഭയില്‍ അവതരിപ്പിച്ച ബജറ്റ് പ്രവാസികളെ അങ്ങയറ്റം അവഹേളിക്കുന്നതാണെന്നു ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. പ്രവാസികള്‍ക്കു വേണ്ടി യാതൊന്നും ചെയ്യാത്ത ഗവണ്മെന്റ് പാവപെട്ട പ്രവാസികളുടെ മേല്‍ നികുതി ഭാരം കയറ്റിവെക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. സ്വന്തം രാജ്യത്ത് ജോലിയെടുക്കാന്‍ അവസരം നല്‍കാത്ത സര്‍ക്കാര്‍, ലക്ഷകണക്കിന് യൂവാക്കളെ തൊഴില്‍ രഹിതരാക്കുകയും ചെയ്തു. ഉറ്റവരെയും ഉടയവരെയും വിട്ടുപിരിഞ്ഞാണ് മണലാര്യണത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ ജോലിയെടുക്കുന്നത്. ഇവരെ പിടിച്ചു പറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നികുതി പ്രഖ്യാപനത്തിലൂട ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം. പൊതു മേഖലയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും കുത്തകകള്‍ക്ക് വിറ്റഴിക്കുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യം വലിയ സാമ്പത്തിക തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതില്‍ നിന്ന് കരകയറുന്നതിനാവശ്യമായ ഒരു പദ്ധതിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഓ.ഐ.സി.സി. വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അനീതിക്കെതിരെ ശക്തമായി സമരത്തിന് പ്രവാസികള്‍ ഐക്യപ്പെടണമെന്നും ഒ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






