
റിയാദ്: ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തില്‍ ‘ശിശിര ശിബിരം’ കുടുംബ സംഗമം നടത്തി. സുല്‍ത്താനയിലെ അല്‍ നക്കല്‍ ഇസ്തിറാഹയില്‍ നടന്ന പരിപാടിയില്‍ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു. രാഷ്ട്ര പിതാവിന്റെ എഴുപത്തിരണ്ടാം രക്തസാക്ഷിദിനത്തില്‍ പ്രതിഞ്ജയെടുത്താണ് പരിപാടികള്‍ ആരംഭിച്ചത്. മലപ്പുറം ജില്ലയില്‍ പതിനാറു നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും കുടുംബങ്ങളും പങ്കെടുത്തു. മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ വടം വലി മത്സരത്തില്‍ പന്ത്രണ്ട് ടീമുകള്‍ മത്സരിച്ചു. പെരിന്തല്‍മണ്ണ മണ്ഡലം ജേതാക്കളായി. കൊണ്‌ടോട്ടി മണ്ഡലം രാണ്ടം സ്ഥാനം നേടി. ഷൂട്ട് ഔട്ട് മത്സരത്തില്‍ സഫ്‌വാന്‍ വെട്ടത്തൂര്‍ ഒന്നാം സ്ഥാനവും അബാന്‍ സഹീര്‍ രണ്ടാം സ്ഥാനവും നേടി. കസേര കളിയില്‍ പ്രജ്‌വാന്‍ ഒന്നാം സ്ഥാനവും കരീം രണ്ടാം സ്ഥാനവും നേടി. മത്സരങ്ങള്‍ വഹീദ് വാഴക്കാട്, ഷറഫു ചിട്ടന്‍, ശിഹാബ് അരിപ്പന്‍ തുടങ്ങിയവര്‍ നിയന്ത്രിച്ചു. സക്കീര്‍ മണ്ണാര്‍മല, ഷാജി നിലമ്പൂര്‍, ഷംസു കളക്കര എന്നിവ നയിച്ച ഗാനമേളയും അരങ്ങേറി. ബ്രദര്‍ ഗ്രൂപ്പിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും നടന്നു. സാംസ്‌കാരിക സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സകീര്‍ ധനത്ത് അദ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ജംഷാദ് തുവൂര്‍ ആമുഖ പ്രസംഗം നടത്തി. ഗ്ലോബല്‍ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ സജി കായംകുളം, അബ്ദുല്ല വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി, നവാസ് വെള്ളിമാട്കുന്ന്, അഷറഫ് വടക്കേവിള, ജയന്‍ കൊടുങ്ങലൂര്‍, റഹ്മാന്‍ മുനമ്പത്, രഘുനാഥ് പറശിനികടവ്, സൈനുദ്ധീന്‍ വെട്ടത്തൂര്‍, ഭാസ്‌കരന്‍ മഞ്ചേരി, മുത്തു പാണ്ടിക്കാട്, ജമാല്‍ എരഞ്ഞിമാവ്, വിവിധ ജില്ലാ കമ്മിറ്റി പ്രസിഡുമാരായ ശുകൂര്‍ ആലുവ, ബാലുകുട്ടന്‍, സുരേഷ് ശങ്കര്‍, സജീര്‍ പൂന്തുറ, കരീം കൊടുവള്ളി, സലാം ഇടുക്കി, റഫീഖ് പട്ടാമ്പി, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. റിയാസ് വണ്ടൂര്‍ ക്വിസ് മത്സരം നിയന്ദ്രിച്ചു. നൗഫല്‍ പാലക്കാടന്‍, സഹീര്‍ ഇ.പി. അബൂബക്കര്‍ ബ്രഹ്മത്ത്, അന്‍സാര്‍ വാഴക്കാട്, സമീര്‍ വൂര്‍, മുഹമ്മദ് വഴിക്കടവ്, ഷംസു മാളിയേക്കല്‍, ഷാജഹാന്‍ വൂര്‍, പ്രഭാകരന്‍ ഒളവട്ടൂര്‍, ഉണ്ണികൃഷ്ണന്‍ വാഴയൂര്‍, റഫീഖ് കൊടിഞ്ഞി, ജംഷാദ് തുവൂര്‍, വഹീദ് വാഴക്കാട്, ഷാജി നിലമ്പൂര്‍ തുടങ്ങിയവര്‍ നേത്രത്വം നല്‍കി. അമീര്‍ പട്ടണത്ത് സ്വാഗതവും സബീര്‍ മങ്കട നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.