
റിയാദ്: ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു. മാഹി സ്വദേശി ഷമീം മുസ്തഫ (40), ഷമീമിന്റെ സുഹൃത്തും നാട്ടുകാരനുമായ അമീനിന്റെ മകന്‍ അര്‍ഹാം (നാല്) എന്നിവരാണ് മരിച്ചത്. ഷമീമിന്റെ ഭാര്യ അഷ്മില, അമീനിന്റെ ഭാര്യ ഷാനിബ എന്നിവര്‍ക്ക് പരിക്കേറ്റു. ഷമീമിന്റെ മക്കളായ അയാന്‍, സാറ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റിയാദില്‍ ജോലി ചെയ്യുന്ന ഷമീം മുസ്തഫയും അമീനും കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിച്ചതിന് ശേഷം മടങ്ങുകയായിരുന്നു. റിയാദ് ജിദ്ദ ഹൈവേയില്‍ റിയാദില്‍ നിന്ന് 300 കിലോമീറ്റ അകലെ ഹുമയാത്ത് പൊലീസ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ മറിയുകയായിരുന്നു. പരിക്കേറ്റ അഷ്മില, ഷാനിബ എന്നിവരെ അല്‍ഖുവയ്യ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ റിയാദിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നു. മൃതദേഹങ്ങള്‍ ഹുമയാത്തിന് സമീപം അല്‍ഖസ്‌റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിസാര പരിക്കേറ്റ അയാന്‍, സാറ എന്നീ കുട്ടികള്‍ അല്‍ഖസ്‌റ ആശുപത്രിയില്‍ ചികിത്സയിലാണ്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
