
റിയാദ്: കാര്‍ യാത്രയില്‍ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തുന്നത് പിഴ ശിക്ഷക്ക് കാരണമാകുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. 300 മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കുന്ന നിയമ ലംഘനമാണിതെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.

കുട്ടികളെ പ്രത്യേക ബേബി സീറ്റുകളില്‍ ഇരുത്തണം. മുന്‍വശത്തെ സീറ്റില്‍ മുതിര്‍ന്നവരോടൊപ്പം ഇരിക്കാന്‍ കുട്ടികളെ അനുവദിക്കില്ല. കുട്ടികള്‍ക്കൊപ്പം ഇരിക്കണമെങ്കില്‍ പിന്‍സീറ്റില്‍ സ്ഥാപിച്ചിട്ടുളള ബേബി സീറ്റില്‍ കുട്ടിയെ ഇരുത്തി ഒപ്പം യാത്ര ചെയ്യാം. പത്തു വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ ഒറ്റക്ക് വാഹനത്തില്‍ ഇരുത്തുന്നതും പിഴ ലഭിക്കുന്ന നിയമ ലംഘനമാണ്.

12 ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 300 മുതല്‍ 500 റിയാല്‍ വരെയാണ പിഴ ശിക്ഷ. റോഡുകളില്‍ അടിയന്തിര സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തുമ്പോള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാതിരിക്കുക, മാലിന്യങ്ങള്‍ വാഹനത്തില്‍ നിന്ന് പുറത്തേക്കെറിയുക, വാഹന ഗതാഗതം തടസ്സപ്പെടുത്തുന്ന വിധം വേഗം കുറച്ച് വാഹനമോടിക്കുക, െ്രെഡവിംഗിനിടെ ശ്രദ്ധ തിരിയുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, അനിവാര്യ സാഹചര്യങ്ങളിലല്ലാതെ സഡന്‍ ബ്രേക്ക് ചെയ്യുക, ഡ്രൈവിംഗിനിടെ വാഹനത്തില്‍ വലിയ ശബ്ദത്തില്‍ സൗണ്ട് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുക, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാതെ വാഹനം ഓടിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് പിഴ ശിക്ഷ ലഭിക്കുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






