
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ഉമ്മുല്‍ ഹമാം ഏരിയ അഞ്ചാം സമ്മേളനത്തോടനുബന്ധിച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. റിയാദ് എക്‌സിറ്റ് ആറിലെ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റ് ഉമ്മുല്‍ ഹമാം ഏരിയ പ്രസിഡന്റ് ബിജുവും ട്രഷറര്‍ നൗഫല്‍ സിദ്ദിഖും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

എട്ട് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന്റെ ആദ്യ സെമിയില്‍ മെറിഡിയന്‍സിനെ പരാജയപ്പെടുത്തി ബ്ലൂസ്റ്റാറും, രണ്ടാം സെമിയില്‍ ഖാന്‍ സിസിയെ പരാജയപ്പെടുത്തി ടീം മുറൂജ് ഇലവനും ഫൈനലില്‍ ഇടം നേടി.. ഫൈനല്‍ മത്സരത്തില്‍ ടീം മുറൂജ് ഇലവന്‍ നാല് വിക്കറ്റിന് ബ്ലൂ സ്റ്റാറിനെ പരാജയപ്പെടുത്തി. മാന്‍ ഓഫ് ദി മാച്ച് ആയി ടീം മുറൂജ് ഇലവന്‍ അംഗം ദിവേഷ് തിരഞ്ഞെടുത്തു. മന്‍സൂര്‍, ബാസിത്, റബ്ബാനി, ഷീന്‍ എന്നിവര്‍ അമ്പയര്‍മാരായിരുന്നു.

സമാപന സമ്മേളനത്തില്‍ ഏരിയ രക്ഷാധികാരി സമിതി അംഗം ചന്ദുചൂഢന്‍ അധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി സെക്രട്ടറി പി.പി ഷാജു, ഏരിയ പ്രസിഡന്റ് ബിജു, സംഘാടക സമിതി കണ്‍വീനര്‍ സുരേഷ്, ജോയിന്റ് കണ്‍വീനര്‍ മന്‍സൂര്‍, സംഘാടക സമിതി ചെയര്‍മാന്‍ കലാം, ഏരിയ കമ്മിറ്റി അംഗം അഷ്‌റഫ്, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ അനില്‍, ഏരിയ ട്രഷറര്‍ നൗഫല്‍ സിദ്ദിഖ് എന്നിവര്‍ വിജയികള്‍ക്കും റണ്ണേഴ്‌സിനുമുള്ള ട്രോഫികളും വ്യക്തിഗത സമ്മാനങ്ങളും വിതരണം ചെയ്തു. അബ്ദുല്‍ ബാസ്സിത്, വിപീഷ് രാജന്‍, അബ്ദുസലാം, മുഹമ്മദ് റാഫി എന്നിവര്‍ ടൂര്‍ണ്ണമെന്റ് വിജയിപ്പിക്കുന്നതിന് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
