Sauditimesonline

water fountain
120 മീറ്റര്‍ ഉയരം, 1.6 കോടി റിയാല്‍ ചെലവ്; ലോകത്തെ മൂന്നാമത്തെ വലിയ വാട്ടര്‍ ഫൗണ്ടെയ്ന്‍ സൗദിയില്‍

റിയാദില്‍ റോഡ് നവീകരണം

റിയാദ്: നഗരത്തില്‍ ഈസ്‌റ്റേണ്‍ റിങ് റോഡും സെക്കന്റ് സൗത്ത് റിങ് റോഡും ബന്ധിപ്പിക്കുന്ന ജംഗ്ഷന്‍ നവീകരിക്കുന്നു. ഇതിന്റെ പ്രവൃത്തികള്‍ തുടങ്ങിയതായി റിയാദ് റോയല്‍ കമ്മീഷന്‍ അറിയിച്ചു. ഗതാഗത സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് നവീകരണം. പദ്ധതി പൂര്‍ത്തിയായാല്‍ ഗതാഗത ശേഷി ഉയരും. ദിവസം ശരാശരി 4.4 ലക്ഷം വാഹനങ്ങള്‍ക്കു ഇതുവഴി സഞ്ചരിക്കാന്‍ കഴിയും. ഇതിനനുസൃതമായാണ് റോഡ് സൗകര്യം വികസിപ്പിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗത തിരക്ക് കുറയുകയും യാത്ര വേഗത്തിലാവുകയും ചെയ്യും.

പ്രധാന പാതയില്‍ ഓരോ ദിശയിലും നാല് ലെയിനുകള്‍ നിര്‍മ്മിക്കും. സര്‍വീസ് റോഡുകളില്‍ ഓരോ ദിശയിലും മൂന്ന് ലെയിനുകള്‍ ഉള്‍പ്പെടുത്തിയാണ് നവീകരണ പദ്ധതി. ഗതാഗതം ക്രമീകരിക്കാനും പുതിയ സംവിധാനങ്ങള്‍ ഒരുക്കും. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പ്രധാന റോഡുകളിലെ യാത്രാസമയം കുറക്കുകയും മികച്ച യാത്ര ഒരുക്കുകയുമാണ് ലക്ഷ്യം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top