ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് ഇരട്ട നേട്ടം
റിയാദ്: ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ഥ മത്സരങ്ങളില്‍ ഇരട്ട നേട്ടം. തമിഴ്‌നാട്ടില്‍ ഉത്ഭവിച്ച ഇന്ത്യന്‍ പാരമ്പര്യ ആയോധന കലയിലെ ദണ്ഡ് ചുഴറ്റല്‍ മത്സരമായ റിബണ്‍ സിലംബം, വായനാ നിലവാരം വിലയിരുത്തുന്ന റാസ് പ്ലസ് എന്നിവയിലാണ് നേട്ടം കൈവരിച്ചത്. ഏഴാം തരം വിദ്യാര്‍ത്ഥിനി റഷിദശ്രീ ഗോകുല്‍രാജ് റിബണ്‍ സിലംബം മത്സരത്തില്‍ നോബെല്‍ വേള്‍ഡ് റെക്കോര്‍ഡ് നേടി. രണ്ടര മണിക്കൂര്‍ തുടര്‍ച്ചയായി ഇരുവശത്തും റിബ്ബണ്‍ കെട്ടട്ടിയ നീളമുളള ദണ്ഡ് ചുഴറ്റിയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ റിബണ്‍ സിലംബം റൊട്ടേഷന്‍ റെക്കോര്‍ഡ് […]














