കരുതലിന്റെ മാതൃകയ്ക്ക് ‘എടപ്പ’ ആദരം
റിയാദ്: ജീവസന്ധാരണം തേടി പ്രവാസം തെരഞ്ഞെടുക്കുന്ന വിദേശികളെ കരുതലോടെ ചേര്‍ത്തുപിടിക്കുന്നതില്‍ മാതൃകയായ സൗദി പൗരന്‍ മഹ്ദി നാസ്സര്‍ അല്‍ സുബൈയ്ക്ക് (അബു നാസര്‍) ആദരം. എറണാകുളം ജില്ല പ്രവാസി അസോസിയേഷന്‍ റിയാദ് (എടപ്പ) ആണ് സമ്മര്‍ ബീറ്റ്‌സ്-2025 സാംസ്‌കാരിക വേദിയില്‍ പൊന്നാടയും ഫലകവും സമ്മാനിച്ച് ആദരിച്ചത്. റിയാദില്‍ എയര്‍ കണ്ടീഷ്ണര്‍ പൊട്ടിത്തെറിച്ചു അപകടത്തില്‍ മരിച്ച പറവൂര്‍ സ്വദേശി സിയാദിന്റെ സ്‌പോണ്‍സറാണ് മഹ്ദി നാസ്സര്‍ അല്‍ സുബൈ. സിയാദിന്റെ ആകസ്മിക വേര്‍പ്പാടില്‍ മനംനൊന്ത് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മയ്യിത്ത് നിസ്‌കാരവേളയിലും […]














