Sauditimesonline

icf
ഐസിഎഫ് 'എഡ്‌ഗ്ലോ 2026' വിദ്യാഭ്യാസ പുരസ്‌കാര വിതരണം നാളെ

പോറ്റമ്മയോട് നന്ദി പറഞ്ഞു ‘കോഴിക്കോടന്‍സ്’

റിയാദ്: ‘കോഴിക്കോടന്‍സ്’ പ്രവാസി കൂട്ടായ്മ വിവധ പരിപാടികളോടെ സൗദി ദേശീയ ദിനം ആഘോഷിച്ചു. പ്രവാസി സമൂഹത്തെ ചേര്‍ത്തുപിടിക്കുന്ന ഭരണകൂടത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സൗദി പൗരന്‍മാരോടു കടപ്പാടു പ്രകടപ്പിച്ചുമായിരുന്നു ആഘോഷം. ബത്ഹ മ്യൂസിയം പാര്‍ക്കില്‍ നടന്ന ആഘോഷങ്ങള്‍ കോഴിക്കോട്ന്‍സ് ഫസ്റ്റ് ലേഡി ഫിജിന കബീര്‍ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. ദേശീയ വസ്ത്രം ധരിച്ചും പരമ്പരാഗത വേഷമണിഞ്ഞും ദേശീയ പതാകയേന്തിയെത്തിയ കോഴിക്കോടന്‍സ് പ്രവര്‍ത്തകര്‍ പോറ്റമ്മ സമ്മാനിച്ച സൗഭാഗ്യങ്ങള്‍ക്കു നന്ദി പറഞ്ഞു.

ഷാലിമാ റാഫി, മുംതാസ് ഷാജു, സുമി ഷെഹീര്‍, ഷെറിന്‍ റംഷി, രജനി അനില്‍, സല്‍മ ഫാസില്‍, ജസീന സലാം, നജീബ് മുസ്‌ലിയാരകം, മിര്‍ഷാദ് ബക്കര്‍, അബ്ദുല്‍ ജലീല്‍ കിണശ്ശേരി, ലത്തീഫ് തെച്ചി എന്നിവര്‍ പുരസ്‌കാരം സമ്മാനിച്ചു. വികെകെ അബ്ബാസ്, ബഷീര്‍ പാരഗണ്‍, മുനീബ് പാഴൂര്‍, റാഫി കൊയ്‌ലാണ്ടി, മോഹിയുദീന്‍ സഹീര്‍, മുജീബ് മുത്താട്ട്, റംഷി ഓമശേരി, പ്രസീദ്, ലത്തീഫ് ലക്‌സ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top