Sauditimesonline

kudu
കുഡു കേളി സഫാ മക്കാ കപ്പിന് പ്രൗഢോജ്വല തുടക്കം; ആദ്യദിനം നാല് മത്സരങ്ങള്‍

ഹായില്‍ നവോദയ ഓണാഘോഷം

ഹായില്‍: നവോദയ സാംസ്‌കാരിക വേദി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദശ വാര്‍ഷിക പരിപാടികളുടെ ഭാഗമായി ഓണാഘോഷം സംഘടിപ്പിച്ചു. ഹബീബ് മെഡിക്കല്‍ സെന്റര്‍ മുഖ്യ സ്‌പോണ്‍സറായി നടന്ന പരിപാടിയില്‍ കുട്ടികള്‍ അവതരിപ്പിച്ച വിവിധകലാ വിരുന്ന്, ഉറിയടി, സുന്ദരിക്ക് പൊട്ടുതൊടല്‍, കസേര കളി തുടങ്ങിയ വിനോദ പരിപാടികള്‍ അരങ്ങേറി. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

അല്‍ ഹബീബ് ഹോസ്പിറ്റല്‍ എംഡി നിസാം അലി പറക്കോട്, അസ്രാര്‍ കമ്പനി എംഡി മുഹമ്മദ് റാഗി, ഡോ. അരവിന്ദ് ജെ ശിവന്‍, നവോദയ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജസീല്‍ കുന്നക്കാവ്, ഹര്‍ഷദ് കോഴിക്കോട്, സോമരാജ്, സമീര്‍ ആറ്റിങ്ങല്‍, രാജേഷ്, പ്രശാന്ത്, ഉസ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top