Sauditimesonline

kudu
കുഡു കേളി സഫാ മക്കാ കപ്പിന് പ്രൗഢോജ്വല തുടക്കം; ആദ്യദിനം നാല് മത്സരങ്ങള്‍

ഘോഷയാത്രയോടെ മെക്-7 ദേശീയ ദിനാഘോഷം

റിയാദ്: സൗദി ദേശീയ ദിനം ആഘോഷിച്ച് മെക്-7 കൂട്ടായ്മ. പുലര്‍ച്ചെ 5.30ന് മലസ് കിങ് അബ്ദുള്ള പാര്‍ക്കില്‍ നൂറുകണക്കിന് ആളുകള്‍ മെക്-7 വ്യായാമം കഴിഞ്ഞ് വര്‍ണാഭമായ ഘോഷ യാത്ര നടത്തി. സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍, ചെറുപ്പക്കാര്‍ എന്നിവര്‍ അണിനിരന്നു.

നാസര്‍ ലെയ്‌സ് ദേശീയ ദിന സന്ദേശം നല്‍കി. ഇസ്മായില്‍ നീറാട്, പി ടി എ ഖാദര്‍, സ്റ്റാന്‍ലി ജോസ്, ഇസ്മായില്‍ കണ്ണൂര്‍ ആശംസകള്‍ നേന്നു. ആഷിക്, മാഷ്ഫര്‍, അഫ്‌സര്‍, റസാഖ് കൊടുവള്ളി, ഹമീദ്, ബഷീര്‍, കോയ മൂവാറ്റുപുഴ, ജബ്ബാര്‍, ഷറഫു എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ഘോഷ യാത്ര സമദ് താമരശ്ശേരി ഫ്‌ലാഗ് ഓഫ് ചെയ്തു. അമിതാഭ് സക്‌സേന മൂന്ന് ഭാഷയില്‍ മെക്-7 കവിത ചൊല്ലി. സലാം കോട്ടയവും കുട്ടികളും ചേര്‍ന്ന് കേക്ക് മുറിച്ചു മധുരം വിതരണം ചെയ്തു. മെക്-7 കോര്‍ഡിനേറ്റര്‍ അഖിനാസ് കരുനാഗപ്പള്ളി സ്വാഗതവും സിദ്ദിഖ് കല്ലുപറമ്പന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top