അടഞ്ഞ കത്തെങ്കിലും എഴുതാമായിരുന്നു; വാളയാര്‍ കേസില്‍ അടൂരിനെ ട്രോളി പി കെ കൃഷ്ണദാസ്
നൗഫല്‍ പാലക്കാടന്‍ റിയാദ്: പ്രധാനമന്ത്രിക്കു തുറന്ന കത്തെഴുതിയ അടൂര്‍ ഗോപാലകൃഷ്ണന് വാളയാറില്‍ ഇരകളായ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ആശങ്കയറിയിച്ചു അടഞ്ഞ കത്തെങ്കിലും എഴുതാമായിരുന്നെന്ന് പി കെ കൃഷ്ണദാസ്. മുന്‍ ബി ജെ പി പ്രസിഡന്റും കേന്ദ്ര റയില്‍വെ ബോര്‍ഡ് ചെയര്‍മാനുമായ അദ്ദേഹം റിയാദില്‍ സംസാരിക്കുകയായിരുന്നു. കത്ത് പോയിട്ട് ഒരക്ഷം ഉരുവിടാന്‍ പോലും സാംസ്‌കാരിക നായകര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹംകുറ്റപ്പെടുത്തി. കൊടിയുടെ നിറം നോക്കി തുറന്ന കത്തെഴുതുന്നവരുടെ തനി നിറം ജനങ്ങള്‍ തിരിച്ചറിയും. സി പി എമ്മിന്റെ കൂലിയെഴുത്തുകാരായി ഇവര്‍ക്ക് പരിണാമം […]














