ഹസ്തദാനവും കൂടിക്കാഴ്ചകളും ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി
റിയാദ്: ഹസ്തദാനവും കൂടിക്കാഴ്ചകളും ഒഴിവാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ. കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ സമൂഹം കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഹസ്തദാനം വഴി വളരെ വേഗം ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് വൈറസ് ബാധ പടരും. അന്‍പത് ആളുകളില്‍ കൂടുതല്‍ ഒത്തുചേരുന്ന യോഗങ്ങളും ആഘോഷങ്ങളും സമ്മേളനങ്ങളും ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. സൗദിയില്‍ 2500 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ […]













