റിയാദ്: സ്വദേശി വനിതാ ജീവനക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്ന വുസൂല്‍ പദ്ധതി അറുപതിനായിരത്തിലധികം പേര്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. മനുഷ്യ വിഭവ ശേഷി വികസന നിധി നടപ്പിലാക്കുന്ന പദ്ധതി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയത് റിയാദ് പ്രവിശ്യയിലുളളവരാണ്.
സ്വദേശി വനിതകള്‍ക്ക് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യാന്‍ അനുമതി നല്‍കിയതിന് ശേഷം നേരിട്ട പ്രധാന വെല്ലുവിളി യാത്രാ സൗകര്യമായിരുന്നു. ഇതു പരിഹരിക്കാന്‍ 2017ല്‍ തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയയമാണ് മനുഷ്യ വിഭവ ശേഷി വികസന നിധിയുടെ സഹായത്തോടെ വുസൂല്‍ പദ്ധതി നടപ്പിലാക്കിയത്. നിലവില്‍ 64,577 വനിതകളാണ് പദ്ധതി പ്രകാരം യാത്രാ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ 19,463ഉും കിഴക്കന്‍ പ്രവിശ്യയില്‍ 9,186ഉും വനിതാ ജീവനക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വനിതകളെ പ്രോത്സാഹിപ്പിക്കുക, തൊഴില്‍ വിപണിയില്‍ വനിതാ സാന്നിധ്യം വര്‍ധിപ്പിക്കുക, തൊഴില്‍ സ്ഥിരത ഉറപ്പുവരുത്തുക എന്നിവയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ജനറല്‍ ഓര്‍ഗനൈഷേന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത വനിതകള്‍ക്കാണ് ആനുകൂല്യം. ഇതുപ്രകാരം 8000 റിയാലില്‍ കുറവ് ശമ്പളമുളളവര്‍ക്ക് യാത്ര ചെലവിന്റെ 80 ശതമാമോ, പരമാവധി 800 റിയാലോ സഹായമായി ലഭിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.