Sauditimesonline

bus accident
മദീനയില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ വന്‍ അഗ്‌നിബാധ; 35 മരണം

പണമിടപാടില്‍ മികച്ച സേവനം ഉറപ്പുവരുത്താന്‍ സാമ കെയര്‍

റിയാദ്; ധനകാര്യ സ്ഥാപനങ്ങളുമായുളള പണമിടപാടുകള്‍ കാര്യക്ഷമമാക്കുന്നതിന് കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുമായി രംഗത്ത്. സാമ കെയര്‍ എന്നപേരിലുളള ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തണമെന്ന് സാമ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. രാജ്യത്തെ മുഴുവന്‍ ധനകാര്യ സ്ഥാപനങ്ങളിലെയും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മികച്ച സേവനം ലഭ്യമാക്കുന്നതിനുമാണ് സാമ കെയര്‍. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മണി ട്രാന്‍സ്ഫര്‍ കേന്ദ്രങ്ങള്‍ തുടങ്ങചയ സ്ഥാപനങ്ങളില്‍ പണമിടപാടു നടത്തുന്ന ഉപഭോക്താക്കള്‍ക്ക് സാമാ കെയര്‍ സേവനം ഗുണം ചെയ്യും. ഇംഗ്‌ളീഷ്, അറബി ഭാഷകളില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണെന്നും സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി അറിയിച്ചു.

സാമ കെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പരാതി സമര്‍പ്പിക്കാനും അതിന്റെ വിവിരങ്ങള്‍ അറിയാനും ആപ്ലിക്കേഷന്‍ സഹായിക്കും. ബാങ്ക് സേവനങ്ങള്‍ സുതാര്യമാക്കുന്നതിന് ഇ പ്ലാറ്റ്‌ഫോമായി സാമ കെയര്‍ പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്കു നല്‍കുന്ന സേവനങ്ങളില്‍ വീഴ്ച വരുത്തുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സാമ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top