
റിയാദ്: സൗദി അറേബ്യയിലെ എക്‌സ്പ്രസ് ഹൈവേകളില്‍ ടോള്‍ ഏര്‍പ്പെടുത്താന്‍ ആലോചനയിലെല്ലന്ന് വിശദീകരണം. രാജ്യത്തെ പ്രധാന റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഗതാഗത മന്ത്രാലയത്തിലെ മുതിന്ന ഉദ്യോഗസ്ഥന്റെ വിശദീകരണം.
മക്ക ജിദ്ദ എക്‌സ്പ്രസ് ഹൈവേ ഉപയോഗിക്കുന്നവരില്‍ നിന്നു ടോള്‍ ഈടാക്കന്‍ തീരുമാനിച്ചതായി വീഡിയോ സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് ഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച സബഖ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രചരിക്കുന്ന വീഡിയോ സന്ദേശം പൂര്‍ണമായും അസത്യമാണ്. ടോള്‍ ഗേറ്റ് സ്ഥാപിക്കാന്‍ ആലോചന നടക്കുന്നില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. മക്ക ജിദ്ദ എക്‌സ്പ്രസ് ഹൈവേ ഉള്‍പ്പെടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
തലസ്ഥാനമായ റിയാദില്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജ് ഉപയോഗിക്കുന്നതിന് ടോള്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തയും ഗതാഗത മന്ത്രാലയം നിഷേധിച്ചു. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങള്‍ക്കായി കൂടുതല്‍ റോഡുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ റിംഗ് റോഡുകളുടെ നവീകരണത്തിനും റിയാദില്‍ കൂടുതല്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
