
റിയാദ്: സഹപ്രവര്‍ത്തകരുടെ സ്‌നേഹ സമ്മാനം ജീവകാരുണ്യ ഫണ്ടിലേക്ക് സംഭാവന നല്‍കി മാതൃകയായിരിക്കുകയാണ് സമൂഹിക പ്രവര്‍ത്തകന്‍. രണ്ടര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ചു സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അലോഷ്യസ് വില്യംസ് ആണ് സുഹൃത്തുക്കളുടെ സമ്മാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയത്. സ്‌നേഹോപഹാരമായി സമ്മാനിച്ച തുക കോവിഡ് പശ്ചാത്തലത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് നല്‍കാന്‍ സുഹൃത്തുക്കളോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കായംകുളം സ്വദേശിക്കു സഹായം കൈമാറി.
കൊവിഡ് മാനദണ്ഡം അനുസരിച്ച് ചേര്‍ന്ന ലളിതമായ യാത്രയയപ്പ് ചടങ്ങില്‍ പി എം എഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രെസിഡന്റ് ഷാജഹാന്‍ ചാവക്കാട് അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ഡയറ്കടര്‍ ബോര്‍ഡ് അംഗം റാഫി പാങ്ങോട് ഓര്‍മ്മ ഫലകം അലോഷ്യസ് വില്യംസിന് സമ്മാനിച്ചു. നാഷണല്‍ കമ്മിറ്റിയുടെ ഓര്‍മ്മ ഫലകം ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍, ട്രഷറര്‍ ജോണ്‍സണ്‍ മാര്‍ക്കോസ് എന്നിവര്‍ കൈമാറി.
കോഡിനേറ്ററന്മാരായ മുജീബ് കായംകുളം, സലിം വാലിലപ്പുഴ, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ജിബിന്‍ സമദ്, നസീര്‍ തൈക്കണ്ടി, സിയാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോയിന്റ് സെക്രട്ടറി റസല്‍ സ്വാഗതവും ട്രഷറര്‍ ബിനു കെ തോമസ് നന്ദിയും പറഞ്ഞു. സൗദിയിലെ പ്രമുഖ കമ്പനിയായ ദഫയില്‍ അക്കൗണ്ടന്റ് ആയിരുന്ന അലോഷ്യസ് തിരുവനന്തപുരം സ്വദേശിയാണ്. സ്‌നേഹോഷ്മളമായ യാത്രയയപ്പിന് അലോഷ്യസ് വില്യംസ് നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
