Sauditimesonline

kummil
സംഘ്പരിവാര്‍ ശ്രമിച്ചാല്‍ ചരിത്രം മൂടാനാവില്ല: ചിന്ത ടേബിള്‍ ടോക്ക്

കെ.എം.സി.സി സുരക്ഷാ പദ്ധതി; 50 ലക്ഷം വിതരണം ചെയ്തു

റിയാദ് : കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ സഹായം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. മരിച്ച അഞ്ച് സുരക്ഷാ പദ്ധതി അംഗങ്ങളുടെ കുടുംബങ്ങള്‍ക്കാണ് സഹായം. പദ്ധതി വിഹിതമായ അമ്പത് ലക്ഷം രൂപയുടെ ചെക്ക് മുസ് ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മൊയ്ദീന്‍ കോയ കല്ലമ്പാറ കൈമാറി.

ആശയറ്റവര്‍ക്ക് ആശ്രയമായ കെ.എം.സി.സി പ്രവാസ ജീവിതത്തിനിടയില്‍ പൊലിഞ്ഞു പോയ സഹോദരങ്ങളുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന സഹായം ഏറെ ആശ്വാസം പകരുന്നതാണ്. സേവന രംഗത്ത് ശ്ലാഖനീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കെ.എം.സി.സിക്ക് കഴിയട്ടെയെന്ന് തങ്ങള്‍ പറഞ്ഞു. ഈ പദ്ധതിയുടെ രണ്ടാം ഘട്ടം വിജയിപ്പിക്കണമെന്നും തങ്ങള്‍ ആഹ്വനം ചെയ്തു.

സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരിച്ച അഞ്ച് കുടുംബങ്ങള്‍ക്കാണ് സഹായം. ഓരോ കുടുംബത്തിനും പത്ത് ലക്ഷം രൂപ വീതം പദ്ധതി വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പദ്ധതിക്ക് തുടക്കം കുറിച്ചത്. അടുത്ത വര്‍ഷം കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് പദ്ധതി വിപുലപ്പെടുത്തും. മുസ് ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. ജീവകാരുണ്യ രംഗത്ത് വേറിട്ട അനുഭവമാണ് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയെന്ന് പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. കെ.എം.സി.സി സേവനം നിലക്കാത്ത പ്രവാഹമാണെന്ന് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും അഭിപ്രായപ്പെട്ടു.

ദേശിയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ്, എം കെ മുനീര്‍, കെ.എം.സി.സി സൗദി നാഷണല്‍ പ്രസഡന്റ് കെ പി മുഹമ്മദ് കുട്ടി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, യു പി മുസ്തഫ, ശിഹാബ് പള്ളിക്കര, ഹാരിസ് തലാപ്പില്‍, എ കെ ബാവ താനൂര്‍, കുന്നുമ്മല്‍ കോയ, സമദ് പെരുമുഖം, നൗഫല്‍ തിരൂര്‍, നാസര്‍ തങ്ങള്‍, ബഷീര്‍ ചേറ്റുവ, ഷംസു തിരൂര്‍, കെ ടി ഹുസൈന്‍ മക്കരപറമ്പ്, അസിസ് കട്ടിലശ്ശേരി എന്നിവര്‍ പങ്കെടുത്തു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top