Sauditimesonline

LULU INDIA 2
ലുലു 'ഇന്ത്യ ഉത്സവി'ന് സൗദിയില്‍ തകര്‍പ്പന്‍ തുടക്കം; അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു

സാമൂഹിക അകലം നിരീക്ഷിക്കാന്‍ എയര്‍പോര്‍ട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

റിയാദ്: കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സാമൂഹിക അകലം പാലിക്കുന്നത് നിരീക്ഷിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ‘ഇന്ററാക്ടീവ് അനാലിസിസ്’ എന്ന പേരിലാണ് സംവിധാനം ഒരുക്കിയതെന്ന് റിയാദ് എയര്‍പോര്‍ട്‌സ് കമ്പനി അറിയിച്ചു. പശ്ചിമേഷ്യയിലെ വിമാനത്താവളങ്ങളില്‍ ഇത്തരം സംവിധാനം ആദ്യമായാണ് നടപ്പിലാക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയറും മെഷീന്‍ ലേണിംഗ് ടെക്‌നോളജികളും ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ മുഴുവന്‍ ആളുകളും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ഇന്ററാക്ടീവ് അനാലിസിസിന് കഴിയും. നിലവില്‍ അഞ്ചാം നമ്പര്‍ ടെര്‍മിനലാലാണ് പദ്ധതി നടപ്പിലാക്കിയിട്ടുളളത്.

വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിക്കുകയോ, സാമൂഹിക അകലം പാലിക്കാതെ യാത്രക്കാര്‍ നീങ്ങുകയോ ചെയ്താല്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് സോഫട്‌വെയര്‍ വഴി ജാഗ്രതാ സന്ദേശം ലഭിക്കും. ഇത്തരത്തില്‍ സുരക്ഷ ഉറപ്പുവരുത്തുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുളളത്.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top