കാലാവധി കഴിഞ്ഞ വിസിറ്റ് വിസ പുതുക്കാന്‍ അവസരം
റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ പുതുക്കി നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം. ഫാമിലി വിസിറ്റ്, ബിസിനസ് വിസിറ്റ്, വര്‍ക് വിസിറ്റ് തുടങ്ങി എല്ലാ കാറ്റഗറിയിലുമുളള സന്ദര്‍ശകര്‍ക്കും വിസ കാലാവധി കഴിഞ്ഞാല്‍ പുതുക്കി നല്‍കുമെന്ന് ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിര്‍ വഴിയാണ് വിസിറ്റ് വിസ പുതുക്കാന്‍ സൗകര്യമുളളത്. പിഴയില്ലാതെ വിസ പുതുക്കുന്നതിനുളള ഫീസ് അടച്ച് പുതുക്കാന്‍ കഴിയും. രാജ്യത്ത് പരമാവധി വിസിറ്റ് […]














