Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ബുറൈദയില്‍ മരിച്ച ഇന്ത്യന്‍ ഡോക്ട്ടറുടെ മൃതദേഹം സംസ്‌കരിച്ചു

മിദ്‌ലാജ് വലിയന്നൂര്‍

ബുറൈദ: കൊവിഡ് ബാധിച്ച് മരിച്ച സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ബുറൈദ സെന്‍ട്രല്‍ ആശുപത്രിയിലെ നഫ്‌റോളജിസ്റ്റ് ഡോ ഇനാമുല്‍ ഹഖിന്റെ മൃതദേഹം സംസ്‌കരിച്ചു. പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത സ്വദേശിയായിരുന്ന ഡോക്ടര്‍ 24 വര്‍ഷമായി സെന്‍ട്രല്‍ ആശുപത്രിയില്‍ സേവനം അനുഷ്ടിച്ചുവരുകയായിരുന്നു. സൗഹൃദയനും സാന്ത്വന വാക്കുകളും ഇനാമുല്‍ ഹഖിനെ രോഗികള്‍ക്കിടയില്‍ ജനകീയനാക്കിയിരുന്നു.

രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഉള്‍പ്പെടെ മൂന്ന് മക്കളാണ്. ഹൃദയ സംബസമായ അസുഖം അലട്ടിയിരുന്ന അദ്ദേഹം 25 ദിവസമായി കൊവിഡ് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.
ബുറൈദയിലെ സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് കുറ്റിച്ചിറയുടെ നേത്യത്വത്തിലാണ് മൃതദേഹം സംസ്‌കരിക്കുന്നതിനുളള നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് സംസ്‌കാരം നടന്നത്. അതുകൊണ്ടുതന്നെ ഏതാനും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും മാത്രമാണ് ബുറൈദ ഖലീജ് മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്ന സംസ്‌കാരത്തില്‍ പങ്കെടുത്തത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top