Sauditimesonline

nesto football
നെസ്‌റ്റോ ബത്ഹ സൂപ്പര്‍ കപ്പ് സീസണ്‍-1 ഫിക്‌സ്ചര്‍ പ്രകാശനം

ജനാദ്രിയാ പൈതൃകോത്സവം അടുത്തവര്‍ഷം ആദ്യം നടത്തും

റിയാദ്: ഈ വര്‍ഷം നവംബറില്‍ നടത്താനിരുന്ന ദേശീയ പൈതൃകോത്സവമായ ജനാദ്രിയ മേള മാറ്റിവെച്ചു. അടുത്ത വര്‍ഷം ആദ്യം നടത്തുമെന്ന് സാംസ്‌കാരിക, വിനിമയ മന്ത്രാലയം അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൈതൃകോത്സവ നഗരിയിലെത്തുന്നവരുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് മേള മാറ്റിവെക്കുന്നത്. ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ജനാദ്രിയാ മേളയില്‍ പങ്കെടുക്കുന്നത്. സാഹചര്യം അനുകൂലമായാല്‍ നടത്താനാണ് ആലോചന. രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന ഭടന്‍മാരോടുളള ആദര സൂചകമായാണ് ജനാദ്രിയ മേള നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം മുതല്‍ മേളയുടെ ചുമതല സാംസ്‌കാരിക മന്ത്രാലയത്തിന് നല്‍കിയിരുന്നു. അന്താരാഷ്ട്ര സസാംസ്‌കാരിക വിനിമയത്തിന് പൈതൃകോത്സവം സഹായകമാകും. അതിനാണ് ജനാദ്രിയാ മേള സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top