
റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) റിയാദില്‍ നിന്നു ചാര്‍ട്ടര്‍ ചെയ്ത വിമാനം തിരുവനന്തപുരത്തെത്തി. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ 176 പേര്‍ക്കാണ് യാത്രാ സൗകര്യം ഒരുക്കിയത്. വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ റിയാദില്‍ നിന്നു കേരള സെക്ടറിലേക്ക് സര്‍വീസ് ഇല്ലാത്ത സാഹചര്യത്തിലാണ് പിഎംഎഫ് ചാര്‍ട്ടര്‍ വിമാനം സര്‍വീസ് നടത്തിയത്. ഗര്‍ഭിണികളും കുട്ടികളും ഫൈനല്‍ എക്‌സിറ്റ് നേടിയവരുമാണ് യാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രവാസി മലയാളി ഫെഡറേഷന്‍, ദാദാബായി ട്രാവല്‍സ്, എയര്‍ ട്രാവല്‍ എന്റെ പ്രൈസസ് എന്നിവര്‍ നിര്‍ധനരായവര്‍ക്ക് സൗജന്യമായി ടിക്കറ്റ് നല്‍കിയിരുന്നു. ഇവരും സ്‌പൈസ് ജെറ്റ് വിമാനത്തില്‍ തിരുവനന്തപുരത്തെത്തി.
യാത്രക്കാര്‍ക്ക് പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടില്‍ ഭക്ഷണവും പി പി ഇ കിറ്റും വിതരണം ചെയ്തു. നാട്ടില്‍ ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് പി എം എഫ് ഗള്‍ഫ് റീജിയന്റെ നേതൃത്വത്തില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. റാഫി പാങ്ങോട്, അബ്ദുല്‍ അസീസ്, സലീം വാലില്ലാപുഴ, ജോണ്‍സണ്‍ മാര്‍ക്കോസ്, ജിബിന്‍ സമദ്, വിഷ്ണു, ഹുസൈന്‍ എന്നിവര്‍ യാത്രക്കാരെ സഹായിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു,
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.