Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ജി20 ഉച്ചകോടി; സ്റ്റാമ്പ് രൂപകല്‍പ്പന ചെയ്യാന്‍ അവസരം

ഉിയാ്വ്: ജി20 ഉച്ചകോടിയുടെ അധ്യക്ഷ പദവി വഹിക്കുന്ന സൗദി അറേബ്യ സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നു. സ്റ്റാമ്പ് രൂപകല്‍പ്പന ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് മത്സസരം സംഘടിപ്പിക്കുമെന്ന് സൗദി പോസ്റ്റ് അറിയിച്ചു. ജി20 ഉച്ചകോടിയുടെ സംഘാടകരുമായി സഹകരിച്ചാണ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നത്. ‘നിങ്ങളുടെ സ്റ്റാമ്പ് നമ്മുടേതായിരിക്കട്ടെ’ എന്ന പേരിലാണ് മത്സരം. കലാകാരന്‍മാരും ഗ്രാഫിക് ഡിസൈനര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ട്. SP_G20Stamp@sp.com.sa. എന്ന വിലാസത്തില്‍ ഓഗസ്റ്റ് 6 ന് മുമ്പ് എന്‍ട്രികള്‍ സമര്‍പ്പിക്കണം. വിജയികള്‍ക്ക് 40,000 റിയാലിന്റെ കാഷ് പ്രൈസ് സമ്മാനമായി വിതരണം ചെയ്യും.

സൗദി അറേബ്യക്ക് ലഭിച്ച ജി 20 ഉച്ചകോടിയുടെ അധ്യക്ഷ പദവി ഈ വര്‍ഷം നവംബര്‍ 30ന് അവസാനിക്കും. ഈ വര്‍ഷം നവംബര്‍ 21, 22 തീയതികളില്‍ ജ 20 രാഷ്ട്ര തലവന്‍മാര്‍ പങ്കെടുക്കുന്ന ഉച്ചകോടി റിയാദില്‍ നടക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top