Sauditimesonline

watches

വലീദ് അല്‍ ഖില്‍ജി സൗദിവിദേശകാര്യ സഹമന്ത്രി

റിയാദ്: സൗദി അറേബ്യയില്‍ വിദേശകാര്യ സഹമന്ത്രിയായി എഞ്ചിനീയര്‍ വലീദ് ബിന്‍ അബ്ദുല്‍കരിം അല്‍ ഖില്‍ജിയെ നിയമിച്ചു. പുതിയ ഭവനകാര്യ സഹമന്ത്രിയെ നിയമിച്ചും ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. തുര്‍ക്കിയിലെ സൗദി മുന്‍ അംബാസഡര്‍ ആണ് പുതുതായി നിയമിതനായ വിദേശ കാര്യ സഹമന്ത്രി എഞ്ചിനീയര്‍ വലീദ് ബിന്‍ അബ്ദുള്ള കരിം അല്‍ ഖില്‍ജി. അമേരിക്കയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുളള ഖില്‍ജി രാജ്യത്തെ ജല, കൃഷി വകുപ്പിന്റെ സുപ്രധാന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കൃഷി മന്ത്രി, ശൂറാ കൗണ്‍സില്‍ അംഗം, ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയില്‍ സൗദി പ്രതിനിധി, യുനൈറ്റഡ് നേഷന്‍സ് ഫുഡ് പ്രോഗ്രാം പ്രതിനിധി തുടങ്ങി ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി തസ്തികകളില്‍ സേവനവും അനുഷ്ടിച്ചിട്ടുണ്ട്.

പുതിയ ഭവനകാര്യ വകുപ്പ് സഹമന്ത്രിയായി എഞ്ചിനീയര്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ബുദൈറിനെ നിയമിച്ചു. പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ ഇന്‍സ്റ്റിറ്റിയൂട് ഡയറക്ടര്‍ ജനറലായി ഡോബന്ദര്‍ ബിന്‍ അസഅഅിനെയും നിയമിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top