
റിയാദ്: കൊവിഡ് പ്രതിരോധ വാക്‌സിന്‍ കണ്ടെത്താനുളള കഠിന ശ്രമം തുടരുകയാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി. ആഗോള തലത്തില്‍ പത്ത് വാക്‌സിനുകള്‍ നിര്‍മാണ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ ലോക രാഷ്ട്രങ്ങളിലായി നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമാണ് വാക്‌സിന്‍ കണ്ടെത്താന്‍ നടന്നു വരുന്നത്. മൂന്ന് വാക്‌സിനുകള്‍ ഈ വര്‍ഷം അവസാനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി20 ഹെല്‍ത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് അധ്യക്ഷന്‍ കൂടിയായ ഡോ. അബ്ദുല്ല അസീരി പറഞ്ഞു.
ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താന്‍ കഴിയുമെന്ന് തന്നെയാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ഇതിന്റെ ഭാഗമായി നിരവധി പരീക്ഷണങ്ങള്‍ മാസങ്ങളായി നടന്നുവരുകയാണ്. കൊവിഡ് വൈറസ് കൂടുതല്‍ ആളുകളെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏറെ പ്രാധാന്യവും ജാഗ്രതയും പ്രതിരോധ വാക്‌സിന്‍ കണ്ടെത്തുന്നതിന് ലോകത്തു നടക്കുന്നുണ്ടെന്നും ഡോ. അബ്ദുല്ല അസീരി വ്യക്തമാക്കി.
അതിനിടെ, ജി 20 ധനമന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരും ആഗോള സാമ്പത്തിക കാര്യങ്ങള്‍ വിര്‍ച്വല്‍ മീറ്റിംഗില്‍ വിശകലനം ചെയ്തു. സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദാന്‍, സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി ഗവര്‍ണര്‍ അഹമ്മദ് അല്‍ ഖലിഫ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
