റിയാദ്: സൗദിയിലെ സ്വകാര്യ തൊഴില്‍ മേഖലയിലെ വിദേശി തൊഴിലാളികള്‍ക്ക് സേവനാനന്തര ആനുകൂല്യം ഉറപ്പുവരുത്താന്‍ ഇന്‍ഷുറന്‍സ് പോളിസി നടപ്പിലാക്കുന്നു. ഇതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇന്‍ഷുറന്‍സ് പോളിസിയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. അതുകൊണ്ടുതന്നെ തൊഴിലുടമകള്‍ക്ക് അമിതഭാരം ഉണ്ടാവില്ല. പദ്ധതി നടപ്പിലാക്കുന്നതിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, ധനമന്ത്രാലയം, സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി (സമ) എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന വദഗ്ദ സമിതി സമിതി രൂപീകരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി.
സ്വകാര്യ സ്ഥാപനങ്ങള്‍ നഷ്ടത്തിലാവുക, തൊഴില്‍ നഷ്ടം സംഭവിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ വിദേശ തൊഴിലാളികളുടെ ശമ്പളം, ആനുകൂല്യം എന്നിവ ഇന്‍ഷുറന്‍സ് പോളിസി വഴി സംരക്ഷിക്കും. ഇതാണ് വിദേശ തൊഴിലാളികളെ പ്രധാനമായും ആകര്‍ഷിക്കുന്ന ഘടകം. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ അര്‍ഹത നേടുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളെ തരംതിരിക്കും. പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ നിയന്ത്രണങ്ങളും സംവിധാനങ്ങളും സജ്ജമാക്കും. ഇന്‍ഷുറന്‍സ് കമ്പനി നിയമമനുസരിച്ച് ഇന്‍ഷുറന്‍സ് പോളിസിയുടെ മൂല്യം നിര്‍ണ്ണയിക്കുമെന്നും അധികൃതര്‍ വിദശീകരിച്ചു.
സ്വകാര്യമേഖലയെ ഏറ്റവും മികച്ച പരിഗണന നല്‍കി സംരക്ഷിക്കുന്നതിന്റെ മാതൃകയാണിതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല രാജ്യത്തിന്റെ സമ്പദ് ഘടനയുടെ വളര്‍ച്ചക്കും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പുതിയ ഇന്‍ഷുറന്‍സ് പദ്ധതി സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.