റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അലോഷ്യസ് വില്യംസിന് നാഷണല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. വിര്‍ച്വല്‍ മീറ്റിംഗില്‍ കോഓഡിനേറ്റര്‍ സുരേഷ് ശങ്കര്‍ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് ഡോ. അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് എം പി സലിം (ഖത്തര്‍ ) ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍ (യു. കെ), അസ്സോസിയേറ്റ് കോഓഡിനേറ്റര്‍ നൗഫല്‍ മടത്തറ(ബഹ്‌റൈന്‍ ), ഗ്ലോബല്‍ ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളായ റാഫി പാങ്ങോട് (റിയാദ് ), ഡയസ് ഇടിക്കുള (ദുബായ്), വനിത കോഡിനേറ്റര്‍ അനിത പുല്ലയില്‍ (ഇറ്റലി), കേരള ഘടകം സെക്രട്ടറി ജഷീന്‍ പാലത്തിങ്കല്‍ (തൃശൂര്‍), മാധ്യമ പ്രവര്‍ത്തകരായ നസ്‌റുദ്ദിന്‍ വി ജെ, ജയന്‍ കൊടുങ്ങല്ലൂര്‍, വിവിധ സംഘടന പ്രതിനിധികളായ ശിഹാബ് കൊട്ടുകാട്, അഷറഫ് വടക്കേവിള, സത്താര്‍ കായംകുളം, സജി കായംകുളം, സൈഫ് കൂട്ടുങ്കല്‍, അബ്ദുല്‍ ബഷീര്‍ കരുനാഗപ്പള്ളി, മുജീബ് കായംകുളം, ഷാജഹാന്‍ ചാവക്കാട്, ബിനു കെ തോമസ്, സലിം വാലിലപ്പുഴ, സിയാദ് തിരുവനന്തപുരം, ജിബിന്‍ സമദ്, റസല്‍, പോള്‍ പൊട്ടക്കല്‍, സവാദ് അയത്തില്‍, നവാസ് ചൂനാടന്‍ (ദമാം), അബ്ദുല്‍ അസീസ് (അല്‍ ഗുവയ്യ), ഷെരീക്ക് തൈക്കണ്ടി (റിയാദ് ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യാത്രയയപ്പിന് അലോഷ്യസ് വില്യംസ് നന്ദിപറഞ്ഞു. ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ സ്വാഗതവും ട്രഷറര്‍ ജോണ്‍സണ്‍ മാര്‍ക്കോസ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.