കോവിഡ് പ്രതിരോധം സജീവമാക്കി റിയാദ് നഗരസഭ: സൗജന്യ സാനിറ്റൈസര്‍ വിതരണം ചെയ്യും
നൗഫല്‍ പാലക്കാടന്‍ റിയാദ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിയാദ് നഗരസഭ മാര്‍ച്ച് 17 മുതല്‍ സാനിറ്റൈസറുകള്‍ സൗജന്യമായി വിതരണം ചെയ്യും. ട്രാഫിക് സിഗ്‌നലുകളിലും പള്ളി കളിലുമാണ് വിതരണം. നഗരസഭ നിര്‍മിച്ച ജെല്ലുകള്‍ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരമുള്ള ഗുണമേന്മയുള്ള ഉല്‍പന്നമാണ്. അതിനിടെ, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭ പരിശോധന കര്‍ശനമാക്കി. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുക, കോഫീ ഷോപ്പുകളില്‍ ഹുക്ക വിതരണം ചെയ്യുക എന്നിവ നിയമ ലംഘനങ്ങളായി പരിഗണിക്കും. ഇത്തരം സ്ഥാപനങ്ങള്‍ അടപ്പിക്കുകയും […]













