Sauditimesonline

KELI KUDUMBAVEDI
'സിനിമാ കൊട്ടക' ഇന്ന് തുറക്കും

കെ എം സി സി സുരക്ഷാ പദ്ധതി രണ്ടാം ഘട്ടം ആരംഭിച്ചു

റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ രണ്ടാം ഘട്ട കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രധാന പ്രവര്‍ത്തകര്‍ മാത്രം പങ്കെടുത്ത പരിപാടിയില്‍ സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ് റഫ് വേങ്ങാട്ട് നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം കെ.കെ. കോയാമു ഹാജിക്ക് അംഗത്വ ഫോറം കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ വര്‍ഷമാണ് പ്രവാസി കുടുംബ സുരക്ഷാ പദ്ധതിക്ക് ആരംഭിച്ചത്. പദ്ധതി പ്രകാരം പത്ത് ലക്ഷം രൂപ അംഗമായിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് സഹായം ലഭിക്കും. ആദ്യ വര്‍ഷം അംഗങ്ങള്‍ നൂറ് റിയാലാണ് സംഭാവനായി പദ്ധതിയിലേക്ക് നല്‍കിയത്. മുസ് ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ട്രസ്റ്റിന്റെ കീഴിലാണ് പദ്ധതി. കഴിഞ്ഞ വര്‍ഷം അംഗങ്ങളായവരില്‍ മരിച്ച അഞ്ച് കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ 50 ലക്ഷം രൂപ പാണക്കാട് നടന്ന ചടങ്ങില്‍ വിതരണം ചെയ്തിരുന്നു. കുടുംബനാഥാന്റെ ആകസ്മിക വിയോഗത്തെ തുടര്‍ന്ന് അരക്ഷിതാവസ്ഥയിലായ കുടുംബങ്ങള്‍ക്ക് സഹായം വലിയ ആശ്വാസമായെന്ന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി.മുസ്തഫ പറഞ്ഞു.

ഈ വര്‍ഷം അംഗത്വ സംഖ്യ 120 റിയാലാണ്. ചികിത്സാ സഹായവും അംഗങ്ങള്‍ക്ക് ഈ വര്‍ഷം മുതല്‍ വിതരണം ചെയ്യയ്യും. നാഷണല്‍ കമ്മിറ്റിയുടെ ആറ് ലഷം രൂപയുടെ പദ്ധതിയടക്കം വിവിധ രാജ്യങ്ങളില്‍ കെ.എം.സി.സിയുടെ സുരക്ഷാ പദ്ധതികള്‍ നടന്നു വരുന്നുണ്ടെങ്കിലും ഏറ്റവും വലിയ തുക നല്‍കുന്നത് റിയാദ് കെ.എം.സി.സിയാണ്. കൊവിഡ് പ്രതിസന്ധിക്കിടയിലും കൂടുതല്‍ ആളുകളെ ഇത്തവണ പദ്ധതിയില്‍ അംഗങ്ങളാക്കാനാണ് തീരുമാനം. സെപ്തംബര്‍ 15 വരെയാണ് പദ്ധതിയില്‍ അംഗമാകാനുള്ള കാലയളവ്. മത, രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി റിയാദിലെയും പരിസരങ്ങളിലെയും മലയാളികള്‍ക്ക് പദ്ധതിയില്‍ അംഗങ്ങളാകാന്‍ അവസരമുണ്ട്. 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്തംബര്‍ വരെയാകും രണ്ടാം ഘട്ട പദ്ധതിയുടെ കാലാവധി. ഇത്തവണ പുതുതായി അംഗങ്ങളാകുന്നവര്‍ക്ക് ഡിസംബര്‍ മുതലായിരിക്കും അംഗത്വം പ്രാഭല്യത്തില്‍ വരുക.

സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ സമ്മേളനം ഉദ്ഘാടം ചെയ്തു. സുബൈര്‍ അരിമ്പ്ര, പി.സി അലി വയനാട്, സിദ്ദീഖ് തുവ്വൂര്‍, കബീര്‍ വൈലത്തൂര്‍, അബ്ദുറഹ്മാന്‍ ഫറോക്ക്, മുഹമ്മദ് വേങ്ങര, സുഹൈല്‍ അമ്പലങ്കണ്ടി, ഷഫീഖ് കൂടാളി, അഷ് റഫ് അച്ചൂര്‍, റഫീഖ് പൂപ്പലം, ശൗക്കത്ത് പാലപ്പിള്ളി, അന്‍വര്‍ വാരം, കെ.പി.മുഹമ്മദ് കളപ്പാറ, അഷ് റഫ് വെള്ളേപ്പാടം, ആഷിഖ് എറണാകുളം, റഫീഖ് ഹസ്സന്‍ വെട്ടത്തൂര്‍, അമീന്‍ വേങ്ങര, ഉമ്മര്‍ അമാനത്ത് സംസാരിച്ചു. ഷംസു പെരുമ്പട്ട, സഫീര്‍ തിരൂര്‍, പി.സി.മജീദ്, നാസര്‍ മാങ്കാവ്, റസാഖ് വളക്കൈ, മുഹമ്മദ് കണ്ടകൈ, ഹുസൈന്‍ കുപ്പം, മജീദ് പരപ്പനങ്ങാടി, മുനീര്‍ മക്കാനി, ഉസ്മാന്‍ ചെറുമുക്ക്, നാസര്‍ മംഗലത്ത്, ഷംസു പൊന്നാനി, ശിഹാബ് മങ്കട, ഇര്‍ഷാദ് യു.പി, ജാബിര്‍ വാഴമ്പുറം, ഇന്‍ഷാദ് മങ്കട, അന്‍സാദ്, ഷാഫി വടക്കേക്കാട്, ഉസ്മാന്‍ പരീദ്, റാഫി കൂട്ടായി, നജീബ്, ഉനൈസ്, ഹബീബ്, സിദ്ദീഖ് ആനപ്പടി, മുത്തു കട്ടൂപ്പാറ, ഷാഹുല്‍ ചെറുപ്പ എന്നിവര്‍ നേതൃത്വം നല്‍ കി. സെക്രട്ടറി എ.യു.സിദ്ദീഖ് സ്വാഗതവും കെ.ടി അബുബക്കര്‍ നന്ദിയും പറഞ്ഞു. ഇസ്ഹാഖ് തളിപ്പറമ്പ് പ്രാര്‍ത്ഥന നടത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top