ജിസാന്‍: കോവിഡ് ബാധിച്ച് ഷക്കീഖില്‍ മരിച്ച വേങ്ങര പക്കിയന്‍ മരക്കാര്‍ കുട്ടി(55)യുടെ മയ്യിത്ത് അല്‍ ഖഹമ ഖബര്‍സ്ഥാനില്‍ ഖബറടക്കി. 25 വര്‍ഷമായി സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. അഞ്ചുവര്‍ഷമായി ഷക്കീഖില്‍ ബ്രോസ്റ്റ് കടയില്‍ ജോലി ചെയ്തുവരുകയായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി വന്നത്.
ദര്‍ബ് കെ എം സി സി സെക്രട്ടറി സുല്‍ഫിക്കര്‍ വെള്ളിയഞ്ചേരി, സൈതലവി കൂനിയില്‍, താജ് മുനീര്‍ കൊടുവള്ളി എന്നിവരുടെ നേതൃത്വത്തിലാണ് മയ്യിത്ത് ഖബറടക്കുന്നതിനുളള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ഭാര്യ സഹോദരന്‍ സൈദലവി കൂനിയില്‍, സുല്‍ഫിക്കര്‍ വെള്ളിയഞ്ചേരി, താജ് മുനീര്‍ കൊടുവള്ളി, ഷമീം പാലത്തിങ്ങല്‍, മുഹമ്മദ് കുട്ടി കൂനിയില്‍, മുസ്തഫ കൂനിയില്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഖബറടക്കിയത്. പിതാവ്: കൂനായില്‍ യൂസുഫ്, മാതാവ്: ആമി പൂവഞ്ചേരി, ഭാര്യ: അസ്മാബി കൂനയില്‍ മേമാട്ടുപാറ. മക്കള്‍: മുഹമ്മദ് അമീന്‍ യൂസുഫ്, അന്നത്ത് ഫാത്തിമ, അംനാ ശറിന്‍, അംനാ ജബിന്‍. യാസര്‍ ചുഴലി മൂന്നിയ്യൂര്‍ ജാമാതാവാണ്. സഹോദരി: റസിയ.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.