
റിയാദ്: വന്ദേ ഭാരത് മിഷന്‍ വിമാന സര്‍വീസുകളുടെ നിരക്ക് ഇന്ത്യന്‍ എംബസി പ്രസിദ്ധീകരിച്ചു. ദമ്മാമില്‍ നിന്നു ഇന്‍ഡിഗോ എയര്‍ലൈന്‍സിന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് 1030 റിയാലാണ് നിരക്ക്. റിയാദ്-കോഴിക്കോട് സെക്ടറില്‍ ഗോ എയറിന് 1400 റിയാലും ജിദ്ദ-കോഴിക്കോട് സെക്ടറില്‍ 1650 റിയാലുമാണ് ടിക്കറ്റ് നിരക്ക്. വിമാനം പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പു മുതല്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യും. ആദ്യം എത്തുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് ടിക്കറ്റ് വിതരണം ചെയ്യുന്നതെന്നും എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് ലൊക്കേഷന്‍ (റിയാദ്) https://www.google.com/maps?q=24.7106649,46.6632979&z=17&hl=en
ഗോ എയര്‍ ലൊക്കേഷന്‍ (റിയാദ്) https://www.google.com/maps?q=24.6832983,46.7004517&z=17&hl=en
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.