Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

വന്ദേ ഭാരത് മിഷന്‍ കേരളത്തിലേക്ക് 25 അധിക സര്‍വീസ്

റിയാദ്: വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ സൗദിയില്‍ നിന്നു ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഈ മാസം 31 വരെ 47 സര്‍വീസുകളാണ് അധികമായി നടത്തുന്നതെന്നും എംബസി വ്യക്തമാക്കി.

വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ നേരത്തെ പ്രഖ്യാപിച്ച ഷെഡ്യൂളില്‍ 42 സര്‍വീസുകളാണുളളത്. ഇതിനു പുറമെയാണ് അധിക സര്‍വീസുകളുടെ ഷെഡ്യൂള്‍ ഇന്ത്യന്‍ എംബസി പുറത്തുവിട്ടത്. റിയാദില്‍ നിന്നു 19ഉും ദമ്മാമില്‍ നിന്നു 26ഉും ജിദ്ദയില്‍ നിന്നു രണ്ടു സര്‍വീസുമാണ് പുതുതായി അനുവധിച്ചത്. നേരത്തെ പ്രഖ്യാപിച്ച ഷെഡ്യൂളില്‍ റിയാദില്‍ നിന്നു ഇന്ത്യയിലേക്ക് സര്‍വീസ് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച 47 സര്‍വീസുകളില്‍ 25ഉം കേരളത്തിലേക്കാണ്. കോഴിക്കോടേക്ക് 12ഉും കൊച്ചിയിലേക്ക് ആറും സര്‍വീസ് നടത്തും. തിരുവനന്തപുരം 4, കണ്ണൂര്‍ 3 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റു എയര്‍പോര്‍ട്ടുകളിലേക്കുളള ഷെഡ്യൂളുകളുടെ എണ്ണം. ഇന്ത്യന്‍ നഗരങ്ങളായ ഹൈദരാബാദ്, ലക്‌നോ, വിശാഖപ്പട്ടണം, ചെന്നൈ, ബംഗളുരു, മുംബൈ, ശ്രീ നഗര്‍, ദല്‍ഹി, ജെയ്പൂര്‍ എന്നിവിടങ്ങളിലേക്കു 22 സര്‍വീസുകളാണ് പുതിയ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാനങ്ങളാണ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top