
റിയാദ്: കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. തലസ്ഥാനത്ത് ഫെയ്‌സ്മാസ് ധരിക്കാതെ തെരുവിലിറങ്ങിയവര്‍ക്കെതിരെ പിഴശിക്ഷ ചുമത്തിയതായി പൊലീസ് അറിയിച്ചു. വിദേശികളായ 200 പേര്‍ക്ക് ആയിരം റിയാല്‍ വീതമാണ് ശിക്ഷ വിധിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവരെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ, സൗദിയില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദില്‍ കഴിഞ്ഞ ദിവസം 212 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 3,057 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
