റിയാദ്: ബെല്‍ജിയം സ്ഥാപക ദിനം റിയാദ് ബെല്‍ജിയം എംബസിയും ആഘോഷിക്കുന്നു. ജൂലൈ 21ന് ബെല്‍ജിയം സ്ഥാപക ദിനം ഘോഷിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് പ്രൊട്ടേകോളുകള്‍ പാലിച്ചാണ് ആഘോഷ പരിപാടികള്‍. ഫ്രാന്‍സിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തു സ്ഥിതി ചെയ്യുന്ന ബഹുഭാഷാ രാജ്യമാണ് ബെല്‍ജിയം. സൗദി അറേബ്യയുമായി 1919 മുതല്‍ നയതന്ത്ര ബന്ധമുണ്ട്.
1919 മുതല്‍ സൗദിയും ബെല്‍ജിയവും തമ്മില്‍ നയതന്ത്ര ബന്ധമുണ്ട്. ഒന്നാം ലോക മാഹായുദ്ധത്തിന് ശേഷം പ്രിന്‍സ് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് യു െക സന്ദര്‍ശിച്ച കാലം മുതല്‍ ബന്ധമുണ്ട്. ബെല്‍ജിയം കടന്നുപോയപ്പോള്‍ വൈപ്രസിലെ നാശോന്മുഖമായ പ്രദേശങ്ങള്‍ പ്രിന്‍സ് സന്ദര്‍ശിച്ചു. 1935ല്‍ അല്‍ സൗദ് രാജാവ് ബെല്‍ജിയം സന്ദര്‍ശിക്കുകയും ചെയ്തു.
സൗദിയിലെ ആദ്യത്തെ വനിതാ അംബാസഡര്‍ ഡൊമിനിക് മിനൂറിനെ 2018ല്‍ ബെല്‍ജിയം ആണ് നിയമിച്ചത്. നിലവിലെ അംബാസഡറും അവര്‍ തന്നെയാണ്. അംബാസഡറായി എത്തിയപ്പോള്‍ ഊഷ്മളമായ സ്വീകരണമാണ് സൗദിയില്‍ നിന്ന് ലഭിച്ചത്. സ്ഥാപക ദിനത്തോടനുബന്ധിച്ചു ഇന്നു വൈകുന്നേരം 6ന് ബെല്‍ജിയം, സൗദി അറേബ്യ, ഒമാന്‍, യെമന്‍ എന്നീ രാജ്യങ്ങളെ സംബന്ധിച്ച് ക്വിസ് മത്സരം നടക്കും. 2020 വര്‍ഷം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ്. എങ്കിലും ജൂലൈ 21 ഒരു സാധാരണ ദിവസമായിരിക്കില്ലെന്ന് അംബാസഡര്‍ ഡൊമിനിക് മിനൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബെല്‍ജിയം മിലിട്ടറി പരേഡ് തത്സമയം സംപ്രേഷണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.