സൗദിയില്‍ ആഭ്യന്തര ഗതാഗതം നിര്‍ത്തിവെക്കുന്നു; വിമാനം, ട്രെയിന്‍, ബസ് സര്‍വീസുകള്‍ മുടങ്ങും
റിയാദ്: കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന് ആഭ്യന്തര ഗതാഗത സംവിധാനങ്ങളും സൗദിയില്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു. ആഭ്യന്തര വിമാനങ്ങള്‍, ട്രെയിനുകള്‍, ബസുകള്‍, ടാക്‌സികള്‍ എന്നിവ 14 ദിവസത്തേക്ക് നിര്‍ത്തിവച്ചതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചു. 2020 മാര്‍ച്ച് 21 ശനിയാഴ്ച രാവിലെ 6 മുതല്‍ പുതിയ നടപടി പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് എസ്പിഎ റിപ്പോര്‍ട്ടു ചെയ്തു. രാജ്യത്തു ഇതുവരെ 274 കോവിഡ് 19 ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സിവില്‍ ഏവിയേഷന്‍ അതോറിറ്റി […]












