റിയാദ്: കെഎംസിസി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയും സെന്‍ട്രല്‍ കമ്മറ്റി പ്രവര്‍ത്തകസമിതി അംഗവുമായ അശറഫ് മേപ്പാടിയുടെ വിയോഗത്തില്‍ അനുശോചന യോഗം ചേര്‍ന്നു. അശറഫ് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. കൊവിഡ് കാലത്ത് പ്രയാസപ്പെടുന്ന ഒരുപാട് ആളുകള്‍ക്ക് സഹായകമായിരുന്നു. അപ്രതീക്ഷിത വിയോഗം ഞെട്ടലോടെയാണ് സഹപ്രവര്‍ത്തര്‍കര്‍ക്ക് കേള്‍ക്കേണ്ടി വന്നത്. കെഎംസിസി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സി എച് സെന്റര്‍, മുട്ടില്‍ യെത്തീംഖാന, സൈന്‍ റിയാദ് ചാപ്റ്റര്‍ തുടങ്ങിയ കൂട്ടായ്മകളിലും സജീവമായിരുന്നു. നാട്ടിലെ ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃനിരയില്‍ നിന്നു പ്രവൃത്തിച്ചിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് സംഘടനക്കും പൊതു സമൂഹത്തിനു നഷ്ട്ടമാണ് കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സംസാരിച്ചര്‍ അനുസ്മരിച്ചു.
ജനാസ നമസ്‌കാരത്തിനും പ്രാര്‍ത്ഥനയ്ക്കും ബഷീര്‍ ഫൈസി നേതൃത്വംനല്‍കി. കെ ടി അബൂബക്കറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും വയനാട് ജില്ലാ കെഎംസിസി പ്രസിഡന്റും അശ്‌റഫ് സാഹിബിന്റെ സന്നദ്ധസഹചാരിയുമായിരുന്ന. പി സി അലി വയനാട് അനുസ്മരണ പ്രഭാഷണം നടത്തി. നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറി അഷ്‌റഫ് വേങ്ങാട്, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട്. സി പി മുസ്തഫ, ജലീല്‍ തിരൂര്‍. ഷുഹൈബ് പനങ്ങാകര, സിദീഖ് തുവൂര്‍, അലവികുട്ടി ഒളവട്ടൂര്‍, അബ്ദുറഹിമാന്‍ ഫറോക്, സലാം മേപ്പാടി, സത്താര്‍ താമരത്ത്, റസാഖ് വളകൈ, അന്‍വര്‍ വാരം, ഷഫീക് കൂടാളി, മൊയ്ദീന്‍ കുട്ടിതെന്നല. എന്നിവര്‍ പ്രസംഗിച്ചു. ഷംസു പെരുമ്പട്ട സ്വാഗതവും സിദീഖ് കോങ്ങാട് നന്ദിയും പറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.