
റിയാദ്: സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 100 പ്രവാസി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ വിമാന ടിക്കറ്റ് നല്‍കുന്ന പദ്ധതിയുമായി റിയാദ് കേളി കലാ സാംസ്‌കാരികവേദി. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍, രോഗബാധിതരായവര്‍ തുടങ്ങി അര്‍ഹരായ 100 പ്രവാസി തൊഴിലാളികള്‍ക്കാണ് ‘കേളിയിലൂടെ കേരളത്തിലേക്ക്’പദ്ധതിയിലൂടെ ഘട്ടം ഘട്ടമായി സൗജന്യ വിമാന ടിക്കറ്റ് നല്‍കുന്നതെന്ന് സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ പറഞ്ഞു.
കേരളത്തിലുണ്ടായ പ്രളയകാലത്ത് ദുരിതാശ്വാസം എത്തിക്കുന്നതിനും നിതാഖത്തിനെ തുടര്‍ന്നു പ്രവാസികളുടെ തിരിച്ചുപോക്കു സമയത്തും കേളിയോട് സഹകരിച്ച സുമനസ്സുകളുടെ സഹായത്തോടെയാണ് പദ്ധതിയും നടപ്പിലാക്കുക. റിയാദിനു പുറമെ അല്‍ഖര്‍ജ്, മുസാമിയ, ദവാദ്മി തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന കേളിയുടെ വിവിധ യുണിറ്റുകള്‍ മുഖേനയായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. താല്പര്യമുള്ള അര്‍ഹരായ പ്രവാസി മലയാളികള്‍ https://cyberwing.keliriyadh.com/free-ticket ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യ ണമെന്നും കേളി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
