റിയാദ്: സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമേറിയതാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുന്നതാണ് നല്ലതെന്നു ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അന്വേഷണം സെക്രട്ടേറിയേറ്റിലേക്ക് വ്യപിപ്പിച്ചതോടെ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് നാണക്കേടാണ്. സ്വര്‍ണ കള്ളക്കടത്തു പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വഴിവിട്ട സഹായം ലഭിച്ചിട്ടുണ്ട് എന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതുകൊണ്ട്തന്നെ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്ഹതയില്ല. പ്രതിപക്ഷ നേതാവ് ഉന്നയിച്ച കാര്യങ്ങള്‍ യാഥാര്‍ഥ്യമായി കൊണ്ടിരിക്കയാണ്. കൊവിഡിന്റെ മറവില്‍ വലിയ തട്ടിപ്പുകളാണ് സെക്രട്ടറിയേറ്റ് കേന്ദ്രികരിച്ചു നടക്കുന്നത്. ഇതെല്ലാം പുറത്തു വരേണ്ടതുണ്ട്. നിക്ഷപക്ഷമായ അനേഷണമാണ് കേരളം ആഗ്രഹിക്കുന്നത്, അതിനുവേണ്ട സാഹചര്യം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.