Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

കൊവിഡ് ചികിത്സക്ക് പ്ലാസ്മ ദാനം ചെയ്യും; ഫ്രറ്റേണിറ്റി ഫോറം കാമ്പയിന്‍

റിയാദ്: കൊവിഡ് രോഗബാധിതര്‍ക്ക് ആശ്വാസവുമായി സൗദിയിലെ പ്രവാസി കൂട്ടായ്മ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ദേശീയ തല ഉദ്ഘാടനം ജൂലൈ 25ന് രാവിലെ 10ന് റിയാദ് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നടക്കും. കൊവിഡ്‌ന്റെ പശ്ചാത്തലത്തില്‍ രക്തദാതാക്കളുടെ ലഭ്യത കുറയുകയും രക്തശേഖരണം അനിവാര്യവുമായ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിനും ആശ്വാസമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന ദേശീയ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സൗദിയില്‍ ബ്ലഡ് പ്ലാസ്മ ചികിത്സയിലൂടെ നൂറിലധികം കൊവിഡ് രോഗികള്‍ക്ക് പ്രയോജനം ലഭിച്ചുവെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. സൗദി അറേബ്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹം നല്‍കുന്ന പിന്തുണയുടെ ഭാഗമായാണ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന കാമ്പയിന് നേതൃത്വം നല്‍കുന്നതെന്നു ഫോറം സോണല്‍ പ്രസിഡന്റ് മൂസക്കുട്ടി കൊണ്ടോട്ടി അറിയിച്ചു.

മനുഷ്യ ശരീരത്തിന് അണുബാധയില്‍ നിന്ന് കരകയറാന്‍ സഹായിക്കുന്ന നിരവധി ഘടകങ്ങള്‍ പ്ലാസ്മയില്‍ അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങളില്‍ ആന്റി ബാക്ടീരിയല്‍ ആന്റിബോഡികളും ഉള്‍പ്പെടുന്നുണ്ട്. കൊവിഡ് ബാധിച്ച് ചികിത്സയിലൂടെ രോഗമുക്തരായവരുടെ പ്ലാസ്മയില്‍ ആന്റിബോഡികള്‍ അടങ്ങിയിട്ടുണ്ട്. കൊവിഡ് ആന്റി വാക്‌സിന്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പ്ലാസ്മ ചികിത്സ ഫലപ്രദമാണ്. കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും സൗദി ആരോഗ്യ മന്ത്രാലയവും നടത്തുണ്ട്.

സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും വിവിധ ഗവണ്‍മെന്റ് ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകരെ സജ്ജരാക്കി പൊതുജന പിന്തുണയോടെയാണ് കാമ്പയിന്‍ നടത്തുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അഞ്ച് ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറക്കിയ ‘കോവിഡ് 19 ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍’ എന്ന കൈപ്പുസ്തകം ഏറെ പ്രചാരം നേടിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top