
റിയാദ്: മുപ്പത് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ റിയാദ് താനൂര്‍ മണ്ഡലം കെ എം സി സി വൈസ് പ്രസിഡന്റ് മജീദ് കണ്ണഞ്ചേരിക്ക് താനൂര്‍ മണ്ഡലം കെ എം സി സി യാത്രയയപ്പ് നല്‍കി. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ കരീം താനാളൂരിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മണ്ഡലം ഭാരവാഹികള്‍ സംബന്ധിച്ചു.
കമ്മിറ്റിയുടെ സ്‌നേഹോപഹാരം റിയാദ് മലപ്പുറം ജില്ലാ കെ എം സി സി ഓര്‍ഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടബോട്ട് മജീദ് കണ്ണഞ്ചേരിക്ക് സമ്മാനിച്ചു. അബ്ദുല്‍ ലത്തീഫ് കരിങ്കപ്പാറ, ഇസ്മായില്‍ ഓവുങ്ങല്‍, ഇസ്ഹാഖ് താനൂര്‍, ഫൈസല്‍ ഓമച്ചപ്പുഴ, സാദിഖ് വെള്ളച്ചാല്‍, അഷ്‌റഫ് കോറാട് പ്രസംഗിച്ചു. മജീദ് കണ്ണഞ്ചേരി മറുപടി പ്രസംഗത്തില്‍ അനുഭവങ്ങള്‍ പങ്കുവെച്ചു സംസാരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
