Sauditimesonline

aryadan
നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

സല്‍മാന്‍ രാജാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി

റിയാദ്: ഭരണാധികാരി സല്‍മാന്‍രാജാവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. പിത്തസഞ്ചി വീക്കത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലാണ് ഭരണാധി കാരി സല്‍മാന്‍ രാജാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി ആശുപത്രി അധികൃതരെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ നില തൃപ്തികരമാണ്. രാജാവ് ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ ആണ് നടന്നത്. മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശപ്രകാരം രാജാവ് ആശുപത്രിയില്‍ വിശ്രമിക്കും. ആശുപത്രിയില്‍ കഴിയവെ ചൊവ്വാഴ്ച വെര്‍ച്വല്‍ കാബിനറ്റ് യോഗത്തില്‍ സല്‍മാന്‍ രാജാവ് അദ്ധ്യക്ഷത വഹിച്ചിരുന്നു. രാജാവിന്റെ ആരോഗ്യ വിവരം അന്വേഷിച്ച് നിരവധി രാഷ്ട്ര തലവന്‍മാരും നേതാക്കളും ടെലിഫോണില്‍ ബന്ധപ്പെട്ടു. അന്വേഷണങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് രാജാവ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top