റിയാദ്: ലുലു ഹൈപ്പറില്‍ ഈത്തപ്പഴ മേള ആരംഭിച്ചു. സൗദി ഡേറ്റ്‌സ് വീക് എന്ന പേരിലാണ് മേള ഒരുക്കിയിട്ടുളളത്. സൗദിയില്‍ വിളയുന്ന എഴുപത്തിയഞ്ചിലധികം ഈത്തപ്പഴങ്ങളുടെ വ്യത്യസ്ഥ ഇനങ്ങളാണ് മേളയുടെ പ്രത്യേകത. മേളയുടെ ഉദ്ഘാടനം നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്റ് ഡേറ്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മുഹമ്മദ് അല്‍ നവറന്‍ വിര്‍ച്വല്‍ മീറ്റിംഗില്‍ ഉദ്ഘാടനം ചെയ്തു. ലുലു കണ്‍ട്രി ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, ലുലു മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. സൗദി അറേബ്യയുടെ ഭക്ഷ്യ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈത്തപ്പഴ മേള സംഘടിപ്പിക്കുന്നതെന്ന് ഷഹിം മുഹമ്മദ് പറഞ്ഞു. പ്രാദേശിക ഉല്‍പാദകരെ പിന്തുണയ്ക്കുക എന്നതും ലക്ഷ്യമാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ വിളയുന്ന രുചികരമായ ഈത്തപ്പഴം ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ബേക്കറി, റോസ്റ്ററി, ഹോട്ട് ഫുഡ് വിഭാഗങ്ങളില്‍ ഈത്തപ്പഴം മുഖ്യ ഘടകമായ വിവിധതരം ഉല്‍പ്പന്നങ്ങള്‍ ലുലു ഹൈപ്പറിന്റെ ശാഖകളില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 28ന് ഈത്തപ്പഴ മേള സമാപിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.