Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

അയല്‍ രാജ്യങ്ങളിലുളളവര്‍ക്ക് റോഡ് മാര്‍ഗം സൗദിയിലേക്ക് മടങ്ങാന്‍ അനുമതി


റിയാദ്: സൗദി അറേബ്യയില്‍ കൊവിഡിനെ തുടര്‍ന്ന് അടച്ച കരാതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനിച്ചു. കുവൈത്ത്, ബഹ്‌റൈന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലുളള സൗദി പൗരന്‍മാര്‍ക്ക് റോഡു മാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കാനാണ് അനുമതി. അയല്‍ രാജ്യങ്ങളില്‍ കുടുങ്ങിയ സൗദി പൗരന്‍മാരെ എംബസികള്‍ മുഖേന വ്യോമ മാര്‍ഗമാണ് രാജ്യത്ത് എത്തിച്ചിരുന്നത്. എന്നാല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ റോഡ് മാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയും. അയല്‍രാജ്യങ്ങളില്‍ നിന്നു മടങ്ങി വരുന്ന പൗരന്മാര്‍ക്കു അതിര്‍ത്തി ചെക് പോയിന്റായ അല്‍ഖഫ്ജി, അല്‍ റഖായ്, അല്‍ബാത്ഹ, കിംഗ് ഫഹദ് കോസ് വേ എന്നിവ വഴി രാജ്യത്തേക്ക് കടക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് സൗദി പൗരന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവരുടെ വീട്ടുജോലിക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാനാണ് അനുമതിയുളളത്. ബഹ്‌റൈനിലുളള സൗദി പൗരന്‍മാര്‍ക്ക് കോസ്‌വേ വഴി രാജ്യത്തേക്ക് വരുന്നതിന് പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ല. സൗദിയിലുളള ബഹ്‌റൈന്‍ പൗരന്‍മാര്‍ക്ക് മടങ്ങിപ്പോകാനും അനുമതി നല്‍കിയിട്ടുണ്ട്.

കുവൈത്തില്‍ നിന്നു ഖഫ്ജി, റഖായ് എന്നീ ചെക് പൊയിന്റുകള്‍ വഴി സൗദി പൗരന്‍മാരെ രാജ്യത്തേക്ക് കടത്തി വിടുന്നുണ്ട്. ഒമാന്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നുളള സ്വദേശി പൗരന്‍മാര്‍ക്ക് അല്‍ ബത്ഹ ചെക് പോയ്ന്റ് വഴി മടങ്ങി വരാന്‍ അവസരം ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top