റിയാദ്: നിര്‍ധനര്‍ക്ക് സഹായ ഹസ്തവുമായി റിയാദ് ഫാമിലി ക്ലബ്. കായംകുളം മുനിസിപ്പാലിറ്റി പതിനാലാംവാര്‍ഡു കൗണ്‍സിലര്‍ കരിഷ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭക്ഷ്യ കിറ്റ് വിതരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ധന സഹായം കൈമാറിയത്.
ഷൈജു നമ്പലശ്ശേരി യുടെ ഭവനത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ കരിഷ്മ ജീവകാരുണ്യ ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സിനില്‍ സബാദ്,ഫാമിലി ക്ലബ് അംഗങ്ങളായ പി കെ ബാബു, സൈഫ് കായംകുളം, അജി പെരുങ്ങാല എബി വൈക്കത്ത് എന്നിവര്‍ പങ്കെടുത്തു. എം ജെ നിസാര്‍, അബി ജനത, ജബ്ബാര്‍ താനത്ത് ആശംസകള്‍ നേര്‍ന്നു.
അഞ്ച് ലക്ഷം രൂപായുടെ വിഭവ സമാഹരണം നടത്തി മൂന്നാം ഘട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഫാമിലി ക്ലബ് രക്ഷാധികാരി മുജീബ് ജനതയും ഏകോപന സമിതി കണ്‍വീനര്‍ ഒ.നസീര്‍ പുളിമൂട്ടിലും അറിയിച്ചു. ഭാരവാഹികളായകബീര്‍ചപ്പാത്ത്, ഷൈജു നമ്പലശ്ശേരില്‍, അഷ്‌റഫ് തകഴി, ബഷീര്‍ കോയിക്കലേത്, ഷബീര്‍ വരിക്കപ്പള്ളി, ഷെരീഫ് പെരുങ്ങാല, വര്‍ഗീസ് ജോയ്, നിസാര്‍ നമ്പലശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.